പ്രാണനാഥാ മറന്നുവോ നീ
പാരിജാതം പൂക്കും യാമം
കണ്ടതന്നു നാം ആദ്യമായി
ഗൌരീ വല്ലഭ തിരുനടയില്‍ ?
ഓര്ക്കുവതില്ലനുരാഗിണീ നാംകണ്ടതേതു നാളിലെന്നാല്കൊണ്ടതെന്നിട നെഞ്ചകത്തില്പൂവമ്പൊന്നു നിന് കണ്മുനയാല്...
മറന്നതെങ്ങിനെ എന്‍ പ്രിയാ നീ
നാളിതിന്നെന് ജന്മ നാള്
തരുവതെന്താണെനിക്കിന്നു നീ
പവിഴമാലയോ പാലയ്ക്കയോ ?
പ്രണസഖി, നിന്ചിരിമൊട്ടുകള്മരതകമണിയായ് എന്നുള്ളില്‍ കിലുങ്ങുമ്പോള്പവിഴമെന്തിന് പാലയ്ക്കയെന്തിന്പ്രാണനെന്നുടെ നിനക്കുള്ളതല്ലേ...
മറന്നുവെന്നോ മമ കാമുകാ നീ,
മയ്യഴിപ്പുഴ തീരത്തന്ന്
ഇഷ്ടമാണെന്നാദ്യമായ് നീ
ചൊന്നതന്നെന് മിഴികളെ നോക്കി ?
മറന്നുവേതിടത്തു വെച്ചതെന്നുംപറഞ്ഞതന്നേതു മധുവാക്യമെന്നുംഒരുക്കിയന്നൊരിടമതെന്നാല്നിനക്കു മാത്രം പാര്ക്കുവാനുള്ളില്...
പറഞ്ഞു നേരം പൊയ്പോയല്ലോ
മറന്നു ഞാനിന്നു വന്ന കാര്യം
മറക്കരുതടുത്ത മേടം പത്തിന്
വരിക്കയാണെന്നെ മറ്റൊരു കോമളന്
വരിക വേണം തോഴാ നീയും
മറക്കാം നമുക്കിനി പഴയതെല്ലാം...
മറവിയനുഗ്രഹം നിനക്കു നാരീവരുവതതുക്ഷണം വേണ്ടപ്പോഴെല്ലാം...പാരിജാതവുമപ്രേമകാവ്യങ്ങളുംമറക്കുവാനായേക്കുമെനിക്കുമെല്ലാം...മനസ്സേ ഇവിടെ ജീവിതം ഇത്ര വ്യര്ത്ഥംമറക്കുവതരുതു നീ മരിക്കുവോളം...