Tuesday, June 13, 2006

മൂന്നാറു പന്ത്രണ്ട്‌ ('12') ഒടുക്കം

പിന്നെ ഉദ്വേഗജനകമായ നിമിഷങ്ങളായിരുന്നു. വലതുകൈ നഷ്ടപ്പെട്ട ആ കാര്‍ ഒരു ഭ്രാന്തനെ പോലെ റോഡില്‍ തീപ്പൊരി പാറിച്ചു കൊണ്ട്‌ മുന്നോട്ടു പോയി.

ഒരു ഡിസ്കഷനു ശേഷം വണ്ടി അടുത്ത പോസ്റ്റില്‍ ഇടിച്ചു നിര്‍ത്താനുള്ള കൊണ്‍ക്ലൂഷനില്‍ എത്തിയ ഞങ്ങള്‍ കണ്ടത്‌ ആ പഞ്ചായത്തില്‍ ആകെ ഉള്ള ഒരു പോസ്റ്റില്‍ ചാരി ബസ്സും കാത്തു നിക്കണ രണ്ട്‌ ചുള്ളന്‍മാരേം, എന്റെ അച്ഛന്റെ റോട്ടില്‍ ഞാന്‍ ആര്‍ക്കും വഴിമാറി കൊടുക്കില്ല എന്ന മുഖഭാവത്തോടെ ഞങ്ങള്‍ക്കു നേരെ പാഞ്ഞടുക്കുന്ന ഒരു കെ.എസ്‌.ആര്‍.ടി.സി ബസ്സിനേം ആണ്‌.

അതോടെ അവസാനമായി ഒരു വിഭവസമൃദ്ധമായ സദ്യ കഴിക്കാന്‍ അവസരം ഒരുക്കിത്തന്ന 'ഞൂഞ്ഞി'യുടെ കുടുംബതിനോടും പള്ളി ഭാരവാഹികളോടും ഞങ്ങളുടെ പ്രത്യേക നന്ദി പ്രകാശിപ്പിച്ചുകൊണ്ട്‌, ഇഹ:ലോകതെ കച്ചോടം പൂട്ടാന്‍ ഞങ്ങള്‍ തയ്യാറായി.

പൊതുവെ മരണം കാണാന്‍ ഇഷ്ടമല്ലാത്ത വ്യക്തി എന്ന നിലക്ക്‌ ഞാനെന്റെ കണ്ണുകള്‍ അപ്പൊതന്നെ ഷട്ടറിട്ടു.പിന്നെ ആകെ കേട്ടറിഞ്ഞത്‌ ഒരു ഇടിമൊഴക്കവും അനുഭവിച്ചറിഞ്ഞത്‌ ഒരു ഭൂമികുലുക്കവും മാത്രമാണ്‌.

സ്വര്‍ഗ്ഗം കാണാനുള്ള കൊതിയോടെ കണ്ണു തുറന്നപ്പൊ കണ്ടത്‌, എവറസ്റ്റ്‌ കീഴടക്കിയ ടെന്‍സിങ്ങിനെ പോലെ ഒരു മണ്‍കൂനയില്‍ കയറികൂടി അതിന്‍മേലുള്ള ഒരു മരത്തിനോട്‌ കിന്നാരോം പറഞ്ഞിരിക്കണ കാറിനെയാണ്‌. നിസ്സാരമായ പൊട്ടലും ചീറ്റലുമല്ലാതെ ആര്‍ക്കും കാര്യമായ പരിക്കുകള്‍ ഒന്നും പറ്റീട്ടില്ല്യാന്ന്‌ എല്ലാവരുടെയും മുഖത്ത്‌ കണ്ട ആശ്വാസത്തില്‍ നിന്നു മനസ്സിലായി.

അങ്ങനെ എല്ലാം സമംഗളം പര്യവസാനിച്ചു എന്ന്‌ കരുതി പുറത്തേക്കിറങ്ങിയപ്പൊ കാണുന്നതു അടുത്ത ഒരു പറമ്പിലൂടെ താഴേക്കോടുന്ന രാജപ്പനേം അന്തോണ്യേം ആണ്‌.പുറകില്‍ ബൈക്കില്‍ വന്ന ഇവന്‍മാരിതെങ്ങോട്ട ഓടണേ എന്നു വിചാരിച്ച്‌ സൂക്ഷിചു നൊക്കിയപ്പോള്‍ കാണുന്നത്‌, ഈ സകല പ്രശ്നങ്ങള്‍ക്കും കാരണകാരനായ ആ വലത്തെ ടയര്‍ പ്രാണരക്ഷാര്‍ത്ഥം അവരുടെ മുന്നില്‍ ഓടുന്നതാണ്‌.

എന്നല്‍ ആ ടയര്‍ ഉരുണ്ട്‌ ചെന്നത്‌ ആ വീട്ടുമുറ്റത്ത്‌ കളിച്ചുകൊണ്ട്‌ നിന്ന ഒന്നര വയസ്സുകാരന്റെ നേര്‍ക്കാണെന്നും, മ്മടെ ഗഡീസ്‌ ഒരു അവസരോചിത ഫ്രണ്ട്‌ ഡൈവിങ്ങിലൂടെ ആ ടയറിനെ ആക്രമണത്തിനു മുന്‍പ്‌ കീഴടക്കി എന്നും, ഓടികൂടിയ ഒരു നാട്ടുകാരനില്‍ നിന്നു ഞങ്ങല്‍ കേട്ടറിഞ്ഞു.

വണ്ട്യെ ഒടിഞ്ഞ കയ്യും കാലും പ്ലാസ്റ്ററിടാന്‍ അടുത്തുള്ള ഒരു വര്‍ക്ക്ഷോപ്പില്‍ അഡ്മിറ്റ്‌ ചെയ്ത്‌, ഡിസ്റ്റാജ്‌ ചെയ്യുമ്പൊ കൂട്ടികൊണ്ടുവരാന്‍ ഞൂഞ്ഞിയെ എല്‍പ്പിച്ചു... ഞങ്ങള്‍ അടുത്ത ബസ്സില്‍ കേറി വീടണഞ്ഞു.

അങ്ങനെ മൂന്നാര്‍ യുദ്ധത്തില്‍ പങ്കെടുത്ത പന്ത്രണ്ട്‌ പോരാളികളും പിറ്റേ ദിവസം അടുത ടൂര്‍ പ്ലാന്നിങ്ങുമായി ആ ട്യൂഷന്‍ ക്ലാസ്സില്‍ വീണ്ടും ഒത്തുകൂടി...

സസ്നേഹം
പണിക്കന്‍

8 comments:

Anonymous said...

പണിക്കന്‍ ചേട്ടന്‍ പണി പറ്റിച്ചല്ലേ! :)

-B- said...

എന്റീശോയേ...ദെന്തൂട്ടാ ഈ കാണണേ.. കലക്കീട്ട്‌ണ്ട് ട്ടാ ഗെഡീ..

പഞ്ചായത്തില്‍ ആകെയുള്ള പോസ്റ്റ്, ഇഹ:ലോകതെ കച്ചോടം പൂട്ടാന്‍ ഞങ്ങള്‍ തയ്യാറായി- എരിപൊരി ആയിണ്ട് ട്ടാ...

നെക്സ്റ്റ് എങ്ങോട്ടാന്ന്‌ പ്ലാനിങ് ചെയ്യ് വേഗം.

ബിന്ദു said...

ഇതാണ്‌ ബുദ്ധി വേണം ന്നു പറയുന്നതു,എല്ലാരുടേം കമന്റില്‍ നിന്നു ഞാന്‍ മനസ്സിലാക്കി അവിടെയെന്തോ ഉദ്‌ദ്വേഗജനകമായ സംഭവം ഉണ്ടെന്നു, എന്നാല്‍ പിന്നെ ടെന്‍ഷന്‍ അടിക്കാന്‍ ഞാനില്ല, നാളെ വായിക്കാം എന്നങ്ങു തീരുമാനിച്ചു. എന്നാലും ... നന്നായി വിവരിച്ചിട്ടുണ്ട്‌ ട്ടോ.

പണിക്കന്‍ said...

എല്‍ ജി, ബിരിയാണികുട്ടീസ്‌, ബിന്ദു ഓപ്പോളേ... നന്ദി... നന്ദി... നന്ദി...

മുല്ലപ്പൂ said...

"സ്വര്‍ഗ്ഗം കാണാനുള്ള കൊതിയോടെ കണ്ണു തുറന്നപ്പൊ കണ്ടത്‌, എവറസ്റ്റ്‌ കീഴടക്കിയ ടെന്‍സിങ്ങിനെ പോലെ ഒരു മണ്‍കൂനയില്‍ കയറികൂടി അതിന്‍മേലുള്ള ഒരു മരത്തിനോട്‌ കിന്നാരോം പറഞ്ഞിരിക്കണ കാറിനെയാണ്‌."

പണിക്കാ നല്ല ശൈലി...

ചിരിച്ചു വശായി...

:)

Sreejith K. said...

പണിക്കാ, മൂന്നാറ് കഥകള്‍ മൂന്നും കലക്കി. ഓടിക്കോണ്ടിരിക്കുന്ന കാറിന്റെ ടയര്‍ ഇളകിപ്പോകുന്നത് ഉള്ളത് തന്നെ?

പണിക്കന്‍ said...

മുല്ലപ്പൂവേ... നന്ദി...

ശ്രീജിത്തേ... നിങ്ങളോട്‌ ഞാന്‍ നുണ പറയ്യോ :)... എല്ലാം സംഭവിച്ചത്‌ തന്നെ...

:: niKk | നിക്ക് :: said...

Waiting for a witty Ooty Travellogue from you Panikkan :-)