Sunday, June 11, 2006

അങ്കം തുടങ്ങുന്നു

പലരുടേയും ബ്ലോഗുകള്‍ വായിച്ചു കിട്ടിയ പ്രചോദനം സഹിക്കവയ്യാതെ ആയപ്പൊള്‍ അവസാനം ഞാനും ബ്ലോഗാന്‍ തീരുമാനിച്ചു.

ഏല്ലാവരുടേയും അനുഗ്രഹാശിസ്സുകള്‍ പ്രതീക്ഷിച്ചു കൊണ്ട്‌ ഞാനിതാ അങ്കം തുടങ്ങുന്നു...

സസ്നേഹം
പണിക്കന്‍

18 comments:

Yaathrikan said...

പണിക്കാാ
ഈ വലിയ ലോകത്തിലെ ചെറിയ മനുഷ്യരായി നമുക്കും നമ്മുടെ യാത്രകളും അങ്കങ്ങളും തുടരാം...

സ്വന്തം
യാത്രികന്‍

ദേവന്‍ said...

സ്വാഗതം പണിക്കാ. ബ്ലോഗ്ഗര്‍ പണിക്കരുടെ
ആരെങ്കിലും ആണോ?

തണുപ്പന്‍ said...

പണിക്കാ...സ്വാഗതം ! ഇനിയിങ്ങ് പോരട്ടെ, കിടിലന്‍ പോസ്റ്റുകള്‍ !

ബിന്ദു said...

ദേവാ, ഇതു വേറെ പണിക്കന്‍ ആണെന്നു തോന്നുന്നു. ഇതു നമ്മുടെ ആ പണിക്കം ആണോ യാത്രികാ???

Adithyan said...

അങ്ങനെ ഒരാള് കൂടി :-)

അങ്കത്തട്ടിലേയ്ക്കു സ്വാഗതം...

കടകം മറിഞ്ഞ് കഴുക്കോല് മുറിച്ച്
ഓതിരം വെട്ടി മോതിരം ഊരി
ഇടതു നോക്കി വലത്തോട്ടോടി
ഇടതു കാലു പൊക്കി, പിന്നെ വലതു കാലു പൊക്കി
അങ്ങനെ ചന്തീം തല്ലി വീണ്....

ലെറ്റസ് സ്റ്റാര്ട്ട് ദ ബാറ്റില്‍ (ഫോര് ക്വാടീശ്വരന്)

Santhosh said...

വരൂ, എഴുതൂ!

സസ്നേഹം,
സന്തോഷ്

Yaathrikan said...

പണിക്കന്‍ ഒന്നു ഞെട്ടി ന്നു തോന്നുണു..
ഒന്നു ഇരുട്ടി വെളുത്തപ്പ്ലെക്കും അങ്കതട്ടില്‍ നിറയെ ആല്‍ക്കാര്‍...
വാളും പരിചയുമായി കിടിലോല്‍കിടിലന്മാര്‍....

നമുക്കെന്തു പേടിക്കാനാടോ...
മുകളിലാകാസം താഴെ ഭൂമി മുന്‍പില്‍ കീബോര്‍ഡും....

ബിന്ദു ഓപ്പൊലെ ഇതു ഞാന്‍ പരയാരുല്ല ആ പണിക്കന്‍ തന്നെ ആനു...

കുറച്ചു പണിപ്പെട്ടു ഇയാളെ ഈ ബ്ലൊഗ്‌ അങ്കതട്ടിലെക്കിറക്കാന്‍...

സ്വന്തം
യാത്രികന്‍

Yaathrikan said...

പണിക്കന്‍ ഒന്നു ഞെട്ടി ന്നു തോന്നുണു..
ഒന്നു ഇരുട്ടി വെളുത്തപ്പ്ലെക്കും അങ്കതട്ടില്‍ നിറയെ ആല്‍ക്കാര്‍...
വാളും പരിചയുമായി കിടിലോല്‍കിടിലന്മാര്‍....

നമുക്കെന്തു പേടിക്കാനാടോ...
മുകളിലാകാസം താഴെ ഭൂമി മുന്‍പില്‍ കീബോര്‍ഡും....

ബിന്ദു ഓപ്പൊലെ ഇതു ഞാന്‍ പരയാരുല്ല ആ പണിക്കന്‍ തന്നെ ആനു...

കുറച്ചു പണിപ്പെട്ടു ഇയാളെ ഈ ബ്ലൊഗ്‌ അങ്കതട്ടിലെക്കിറക്കാന്‍...

സ്വന്തം
യാത്രികന്‍

Anonymous said...

ശിഷ്യാ.. നിനക്ക് എല്ലാവിധ‌ അനുഗ്രഹ‌ ആശിസുക‌ളൂമ് നേരുന്നു... ഞാന് അഭ്യസിപ്പിച്ഛ‌ ചുവ‌ടുകള് നിന‌ക്കു വിജ‌യമ് ന‌ല്ക‌ട്ടെ!

ഗുരു :)

ദേവന്‍ said...

തന്നേന്നു തോന്നുന്നു ബിന്ദുവേ. എന്നാലും ഇത്‌ എതോ വലിയ പുലിയാണെന്ന് സംശയമില്ല, എത്രയാ ആളു കൂടിയേന്നു കണ്ടില്ലെ പണിക്കന്റെ തട്ടില്‍ കയറ്റത്തിന്‌. എവിടന്നാണോ? കൊടുമല? പൊന്നിയം? മതിലൂര്‌? തച്ചോളി? പയ്യമ്പള്ളി? കുറുങ്കോട്ട്‌?

വായ്‌ത്താരി:
ഇരുന്നമര്‍ന്ന്, ഞരങ്ങി എഴുന്നേറ്റ്‌, നടുവെട്ടി, ഇടവെട്ടി, ഇടിവാങ്ങി, ചാടിയൊഴിഞ്ഞു മൂടിടിച്ചുവീണ്‌, പ്രാണനുംകൊണ്ടോടി..

തമാശിച്ചതല്ലേ. ഈ ബൂലോഗത്ത്‌ പണിക്കനു മെയ്ക്കരുത്തും മനക്കരുത്തും അങ്കക്കരുത്തും ആയുധക്കരുത്തും അനുദിനം
വര്‍ദ്ധിക്കട്ടെ. ഐശ്യര്യമതുലാം തേഷം ആരോഗ്യപുഷ്ടിവര്‍ദ്ധനം

myexperimentsandme said...

പണിക്കന്‍ ട്രാവത്സ്... ആളൊരു സിംഹമാണെന്ന് ലക്ഷണം കണ്ടിട്ട് തോന്നുന്നു. എന്റെ എല്ലാവിധ ആശംസകളും. ആദിത്യനും രാധയും മറ്റു ചിലരും ദേവേട്ടനും അങ്കം വെട്ടുന്ന രീതിയൊക്കെ പറഞ്ഞു തന്നിട്ടുണ്ടല്ലോ. അതൊന്നുമല്ല അങ്കമെന്ന് അങ്ങ് കാണിച്ചുകൊടുക്ക് പണിക്കാ...

കുറുമാന്‍ said...

പണീക്കാ.......അപ്പോ, മുപ്പത്താറുമുഴം ചേലയൊക്കെ റെഡിയാണല്ലോല്ലെ? കടന്നു വരൂ......അങ്കതട്ടിലേക്ക് ഭരദേവതകളേം, ദേവനേം, ഒക്കെ മനസ്സില്‍ ഓര്‍ത്താവാഹിച്ച്. വാളെടുക്കാന്‍ മറന്നാലും, പരിച കയ്യില്‍ തന്നെ കരുതിക്കൊള്ളൂ.......സ്വാഗതം.

Adithyan said...

ഭരതനേം ദേവനേം ആവാമെങ്കില്‍ ഉമ്മറിനേം കൂടെ... (ഓവര്‍ ആയല്ലെ? നിര്‍ത്തി.)

ജേക്കബ്‌ said...

സ്വാഗതം.

പണിക്കന്‍ said...

ഈശ്വരാ... ആദ്യമായി അങ്കത്തട്ടില്‍ ഇറങ്ങുമ്പോഴേക്കും ഇത്രയധികം പ്രൊത്സാഹനം ഉണ്ടാവും എന്നു ഞാന്‍ നിരീച്ചില്യ... എന്തായാലും എല്ലാവരുടെയും അനുഗ്രഹത്തൊടെ ഉറച്ച മനസ്സും പതറാത്ത ചുവടുകളുമായി ഞാന്‍ തുടങ്ങുന്നു...

യാത്രികനും ദേവേട്ടനും ബിന്ദു ഓപ്പൊള്‍ക്കും തണുപ്പനും ആദിത്യനും സന്തോഷിനും വക്കാരമഷ്ടനും കുറുമാനും ജേക്കബിനും എന്റെ ഒരായിരം നന്ദി...

സസ്നേഹം
പണിക്കന്‍

-B- said...

ആധികാരികമായി സ്വാഗതം ഓതാനുള്ള സീനിയൊരിറ്റി ഒന്നും ഇവിടെ എനിക്കാ‍യിട്ടില്ലെങ്കിലും, ചുമ്മാ ഇരിക്കട്ടെ എന്റെ വകയും ഒരു സ്വാഗതലു.

വാ.. വന്ന്‌ അടിച്ച്‌ പൊളിക്ക്‌..

Kalesh Kumar said...

സുസ്വാഗതം പണിക്കാ!
അങ്കത്തിന് ഞെരിയാനും അമരാനും ഒന്നും പോകണ്ട!വന്ന് തകര്‍ക്കൂ‍...

Visala Manaskan said...

സ്വാഗതം പ്രിയ സുഹൃത്തേ.
തകര്‍ക്ക്..